വെണ്ടയ്ക്ക റൈസ്

Advertisement

അധികം ആർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, സാമ്പാർ കഴിക്കുമ്പോൾ വെണ്ടയ്ക്ക കഷണങ്ങൾ പലരും മാറ്റിവയ്ക്കാറുണ്ട്, ഒട്ടേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, വെണ്ടയ്ക്ക കൊണ്ട് അതീവ രുചികരമായ ഒരു റൈസ് തയ്യാറാക്കിയാലോ?

Ingredients

For masala powder

മല്ലി -അര ടേബിൾസ്പൂൺ

പരിപ്പ് -അര ടേബിൾ സ്പൂൺ

ഉഴുന്ന് -അര ടേബിൾ സ്പൂൺ

കുരുമുളക് -ഒരു ടീസ്പൂൺ

വെളുത്ത എള്ള് -ഒരു ടീസ്പൂൺ

ഉണക്കമുളക് -4

കറിവേപ്പില

വെളുത്തുള്ളി -5 അല്ലി

ജീരകം -രണ്ടു നുള്ള്

തേങ്ങാ ചിരവിയത് -അരക്കപ്പ്

Other Ingredients

വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ

വെണ്ടക്ക -200 ഗ്രാം

കടുക് -അര ടീസ്പൂൺ

ഉണക്കമുളക് -2

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്

കശുവണ്ടി

കപ്പലണ്ടി

കായപ്പൊടി

വേവിച്ചെടുത്ത റൈസ്

Preparation

ആദ്യം മസാല പൊടി തയ്യാറാക്കണം അതിനായി ഒരു പാൻ ചൂടാക്കാനായി വയ്ക്കുക, ശേഷം ചേരുവകൾ ഓരോന്നായി ചേർക്കാം ഇത് നല്ല ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കണം ശേഷം ചൂട് കുറയുമ്പോൾ നന്നായി പൊടിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചേർത്ത് കൊടുത്തതിനുശേഷം നന്നായി വഴറ്റിയെടുക്കുക ഇനി വെണ്ടയ്ക്കയും മാറ്റിവയ്ക്കാം, പാനിൽ വീണ്ടും എണ്ണ ചേർക്കുക ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം ഉണക്കമുളകും ചേർത്ത് വഴറ്റിയതിനുശേഷം അല്പം തയ്യാറാക്കി വെച്ച മസാല ചേർക്കാം, കൂടെ കശുവണ്ടി കപ്പലണ്ടി കായപ്പൊടി ഇവയും ചേർക്കണം, എല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ വെണ്ടയ്ക്ക ചേർക്കാം, കൂടെ ചോറും ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കുക, വീണ്ടും മസാല പൊടി ആവശ്യമെങ്കിൽ ചേർക്കുക. നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ അടിപൊളി ടേസ്റ്റി റൈസ് തയ്യാർ.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nimshas Kitchen