കൊഴുക്കട്ട

Advertisement

എത്ര കഴിച്ചാലും മതി വരില്ല നമ്മുടെ ഈ നാടൻ പലഹാരം, നല്ല പൂവിതൾ പോലെ സോഫ്റ്റ് ആയ കൊഴുക്കട്ട..

Ingredients

വെള്ളം -മൂന്നര കപ്പ്

വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

ഉപ്പ്

ജീരകം -കാൽ ടീസ്പൂൺ

അരിപ്പൊടി -അരക്കിലോ

ഉണക്കമുന്തിരി

കശുവണ്ടി

തേങ്ങാ ചിരവിയത് -1

ശർക്കര പാനി -ഒരു കപ്പ്

Preparation

ഒരു പാത്രത്തിൽ വെള്ളം ഉപ്പു വെളിച്ചെണ്ണ എന്നിവ ചേർത്ത് തിളപ്പിക്കുക, ഒരു വലിയ ബോളിൽ അരിപ്പൊടി എടുത്ത് തിളച്ച വെള്ളമൊഴിച്ച് മിക്സ് ചെയ്ത് കുഴച്ചെടുക്കുക. ഇനി ഫില്ലിങ്ങിന് ഉള്ള തേങ്ങ തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക അല്പം ചെറിയ ജീരകം ഇട്ടു കൊടുക്കാം നന്നായി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് കശുവണ്ടിയും മുന്തിരിയും ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി ചിരവിയ തേങ്ങ ചേർക്കാം , നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ ശർക്കരപ്പാനി ഒഴിച്ചു കൊടുക്കുക, ശർക്കരപ്പാനി നന്നായി വറ്റി തേങ്ങാ മിക്സ് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി കുറച്ചു വച്ച മാവിൽ നിന്നും അല്പാല്പം എടുത്ത് കയ്യിൽ വച്ച് ബോളുകൾ ആക്കുക, ഉള്ളിൽ തേങ്ങാ മിക്സ് വെച്ചുകൊടുത്തതിനുശേഷം കവർ ചെയ്യുക ബോൾ ഷേപ്പിൽ ആക്കിയതിനു ശേഷം ആവിയിൽ വേവിച്ചെടുക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക flavours cooking channel