ചക്കക്കുരു സ്നാക്ക്

Advertisement

ചക്കക്കുരു സേവനാഴിയിൽ ഇട്ട് തയ്യാറാക്കിയ ഈ സ്നാക്ക് എത്ര കഴിച്ചാലും മതിയാവില്ല, ഒരു വിഭവം നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടാവില്ല…

Ingredients

ചക്കക്കുരു

കടലമാവ്

അരിപ്പൊടി

മഞ്ഞൾപൊടി

മുളക് പൊടി

ഉപ്പ്

വെളുത്തുള്ളി

കറിവേപ്പില

എണ്ണ

Preparation

ചക്കക്കുരു തൊലി കളഞ്ഞെടുത്ത് കുക്കറിൽ ഇട്ട് നന്നായി വേവിക്കുക, ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കാം, അടുത്തതായി ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കണം ഇതിലേക്ക് അരിപ്പൊടി കടലമാവ് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കുഴയ്ക്കുക ഒട്ടാതിരിക്കാൻ എണ്ണ ചേർക്കാം. ഇടിയപ്പം അച്ചിലേക്ക് എണ്ണ പുരട്ടിയതിനുശേഷം ഈ മാവ് നിറക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കറിവേപ്പിലയും വെളുത്തുള്ളിയും ഇട്ട് ഫ്രൈ ചെയ്യുക, ശേഷം സേവനാഴി എടുത്ത് ഇതിലേക്ക് പിഴിഞ്ഞു കൊടുക്കാം, ചെറിയ തീയിൽ നന്നായി ഫ്രൈ ചെയ്ത് എടുക്കണം, ശേഷം പാത്രത്തിലേക്ക് മാറ്റാം, ചൂടാറുമ്പോൾ പൊടിച്ചെടുത്ത് സൂക്ഷിക്കണം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World