റവ മധുര പലഹാരം.

Advertisement

റവയും തേങ്ങയും ഉണ്ടോ? എങ്കിൽ ഇതാ നാലുമണി ചായക്കൊപ്പം കഴിക്കാൻ നല്ലൊരു മധുര പലഹാരം..

Ingredients

വെള്ളം ഒന്നേകാൽ കപ്പ്

പഞ്ചസാര- രണ്ട് ടേബിൾസ്പൂൺ

ഉപ്പ്

റവ -ഒരു കപ്പ്

നെയ്യ് -ഒന്നര ടേബിൾസ്പൂൺ

തേങ്ങ -അരക്കപ്പ്

ശർക്കര പൊടിച്ചത് -മൂന്ന് ടേബിൾ സ്പൂൺ

ഏലക്കായ പൊടിച്ചത് -അര ടീസ്പൂൺ

Preparation

ആദ്യം ഒരു പാനിലേക്ക് വെള്ളം പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക നന്നായി തിളയ്ക്കുമ്പോൾ റവ ചേർത്തുകൊടുത്ത മിക്സ് ചെയ്യാം, റവ നന്നായി വെന്ത് കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി ഇതിനെ ചൂടാറാനായി മാറ്റിവയ്ക്കുക മറ്റൊരു പാനിലേക്ക് നീ ചേർത്തുകൊടുത്ത ചൂടാകുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം മധുരത്തിന് ആവശ്യമുള്ള ശർക്കരയും ഏലക്കായ പൊടിയും ചേർത്ത് നന്നായി വിളയിച്ചതിനുശേഷം തീ ഓഫ് ചെയ്യുക, ഇനി റവ എടുത്തു കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം, ഓരോന്നും കൈവള്ളിയിൽ വച്ച് പരത്തി ഉള്ളിൽ തേങ്ങ ഫില്ലിംഗ് വയ്ക്കുക ഇത് നന്നായി കവർ ചെയ്തതിനുശേഷം മാറ്റിവയ്ക്കാം, ഇങ്ങനെ തയ്യാറാക്കിയ സ്നാക്കുകൾ ചൂടായ എണ്ണയിൽ പൊരിച്ചെടുക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rejeena’s Kitchen