പാഷൻ ഫ്രൂട്ട് ഹൽവ

Advertisement

ഈ സമയത്ത് ധാരാളമായി കിട്ടുന്ന പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് നല്ലൊരു ഹൽവ തയ്യാറാക്കിയാലോ…

INGREDIENTS

പാഷൻ ഫ്രൂട്ട് -12

വെള്ളം -ഒരു കപ്പ്

കോൺ ഫ്ലോർ -ഒരു കപ്പ്

പഞ്ചസാര -രണ്ട് കപ്പ്

വെള്ളം -ഒരു കപ്പ്

നെയ്യ്

കടല പരിപ്പ്

ടൂട്ടി ഫ്രൂട്ടി

PREPARATION

ആദ്യം പാഷൻ ഫ്രൂട്ട് പൾപ്പ് എടുക്കുക, ഇതിനെ മിക്സി ജാറിലേക്ക് ഇട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം, ശേഷം ഒരു ബൗളിലേക്ക് അരിച്ചു കൊടുക്കുക, ഇതിലേക്ക് കോൺഫ്ലവർ ചേർത്ത് മിക്സ് ചെയ്യാം, ഇനി ഒരു പാൻ അടുപ്പിൽ വച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക, നന്നായി തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി കയ്യെടുക്കാതെ ഇളക്കണം, കട്ടിയായി തുടങ്ങുമ്പോൾ നെയ്യ് ചേർക്കാം, നന്നായി യോജിച്ചു കഴിയുമ്പോൾ ടൂട്ടി ഫ്രൂട്ടി കടലപ്പരിപ്പ് ഇവ ചേർക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിക്കുക, നന്നായി കട്ടിയായി നെയ്യ് വിട്ടുവരുന്ന പരുവം ആകുമ്പോൾ ടി ഓഫ് ചെയ്തു ഒരു റൗണ്ട് ഷേപ്പിൽ ഉള്ള പാത്രത്തിലേക്ക് മാറ്റാം, രണ്ടു മണിക്കൂർ തണുപ്പിച്ചതിനു ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen