ക്വിനോവ സലാഡ്

Advertisement

വണ്ണം കുറയ്ക്കാനായി ഒരു ഡയറ്റ് ഫോളോ ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഇതാ പ്രോട്ടീൻ റിച്ചായ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി.

Ingredients

ക്വിനോവ -1 കപ്പ്

സോയാസോസ് രണ്ട് ടേബിൾ സ്പൂൺ

ഉപ്പ് മുക്കാൽ ടീസ്പൂൺ

കുരുമുളകുപൊടി ഒരു ടേബിൾ സ്പൂൺ

ലെമൺ ജ്യൂസ് മൂന്ന് ടേബിൾ സ്പൂൺ

ഒലിവ് ഓയിൽ മൂന്ന് ടേബിൾ സ്പൂൺ

തക്കാളി

വേവിച്ച കോൺ

സവാള

ലേറ്റ്യുസ്

Preparation

ആദ്യം ക്വീനോവ നന്നായി വറുത്തെടുക്കാം, രണ്ടുമൂന്നു തവണ കഴുകിയതിനുശേഷം വെള്ളമൊഴിച്ച് നന്നായി ഒന്ന് വേവിച്ചെടുക്കാം, വെന്ത് ഉടഞ്ഞു പോകാതെ നോക്കണം. ഒരു ചെറിയ ബൗളിൽ ഒലിവ് ഓയിൽ ലെമൺ ജ്യൂസ് സോയാസോസ് ഉപ്പ് കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക, മറ്റൊരു ബൗളിലേക്ക് വേവിച്ചെടുത്ത ക്വിനോവ അരിഞ്ഞെടുത്ത പച്ചക്കറികൾ എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഇതിനു മുകളിലേക്ക് തയ്യാറാക്കിയ സോസ് ഒഴിക്കുക മിക്സ് ചെയ്തതിനുശേഷം ഉപയോഗിക്കാം,.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fusion Palace