ബേക്കറിയിൽ കിട്ടുന്ന പോലുള്ള ടൂട്ടി ഫ്രൂട്ടി കേക്ക് വീട്ടിൽ തയ്യാറാക്കുന്ന വീഡിയോ കാണാം, കുറച്ചു ചേരുവകൾ കൊണ്ട് ഈസിയായി ഉണ്ടാക്കാം..
Ingredients
ബട്ടർ 100ഗ്രാം
പഞ്ചസാര പൊടിച്ചത് ഒരു കപ്പ്
മുട്ട നാല്
വാനില എസൻസ് അര ടീസ്പൂൺ
പൈനാപ്പിൾ എസൻസ് കാൽ ടീസ്പൂൺ
മൈദ ഒരു കപ്പ്
ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ
ടൂട്ടി ഫ്രൂട്ടി മൂന്ന് ടേബിൾസ്പൂൺ
Preparation
ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് ബട്ടർ ചേർത്ത് കൊടുക്കാം ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കാം, അടുത്തതായി മുട്ട ചേർത്ത് വീണ്ടും യോജിപ്പിക്കുക ഇനി വാനില എസൻസ് ചേർക്കാം, യോജിപ്പിച്ചു കഴിഞ്ഞതിനുശേഷം ഒരു അരിപ്പയിലൂടെ ഡ്രൈ ഇൻഗ്രീഡിയൻസ് ഇതിലേക്ക് ചേർത്തു കൊടുക്കാം, നല്ലപോലെ യോജിപ്പിച്ച് കേക്ക് ബാറ്റർ റെഡിയാക്കുക, കുറച്ച് ടൂട്ടി ഫ്രൂട്ടിയെടുത്ത് അതിലേക്ക് മൈദ ചേർത്ത് കൊടുത്തതിനു ശേഷം മിക്സ് ചെയ്ത് ഈ ബാറ്ററിലേക്ക് ചേർക്കാം,നന്നായി യോജിപ്പിച്ചതിനുശേഷം കേക്ക് ടിന്നിലേക്ക് ഒഴിക്കുക ഇനി ബേക്ക് ചെയ്തെടുക്കാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anju’s Tasty Travels