ആട്ടിൻ കരൾ കുരുമുളകിട്ട് വരട്ടിയതു

Advertisement

ആട്ടിൻ കരൾ കുരുമുളകിട്ട് വരട്ടി കഴിച്ചിട്ടുണ്ടോ?

Ingredients

ആട്ടിൻ കരൾ -അരക്കിലോ

ചെറിയ ഉള്ളി -25

വെളുത്തുള്ളി -3

പച്ചമുളക്- രണ്ട്

കറിവേപ്പില

വെളിച്ചെണ്ണ- രണ്ട് ടേബിൾ സ്പൂൺ

മുളകുപൊടി- അര ടീസ്പൂൺ

മല്ലിപ്പൊടി -മുക്കാൽ ടീസ്പൂൺ

ഗരം മസാല -കാൽ ടീസ്പൂൺ

മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

ഉപ്പ്

വെള്ളം

കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ

Preparation

ആദ്യം കരൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത മാറ്റാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർക്കാം ഇതൊന്നു വഴറ്റിയതിനുശേഷം പച്ചമുളകും കറിവേപ്പിലയും ചേർക്കാം അടുത്തതായി ചെറിയ ഉള്ളി ചേർത്ത് നല്ലതുപോലെ വീണ്ടും വഴറ്റാം ശേഷം മസാല പൊടികളും ഉപ്പും ചേർത്ത് വഴറ്റാം പച്ചമണം മാറുമ്പോൾ കരൾ ചേർക്കാം കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം കരൾ നന്നായി വേവിക്കുക, വെള്ളം വറ്റുന്നതുവരെ വേവിക്കണം, വെളിച്ചെണ്ണ കുരുമുളകുപൊടി കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്യുക രണ്ടു മൂന്നു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Healthy Cooking Lab