Advertisement

നടുവേദന മാറാനും ഷുഗർ കുറച്ച് ശരീര ബലം കൂട്ടാനും ഉലുവ കഞ്ഞി തയ്യാറാക്കി കഴിക്കാം, കർക്കിടകമാസത്തെ ആരോഗ്യ സംരക്ഷണം ഈ കഞ്ഞി കുടിച്ചു കൊണ്ടാവട്ടെ..

Ingredients

ഉലുവ -കാൽ കപ്പ്

ഞവര അരി -ഒരു കപ്പ്

ജീരകം -ഒരു ടീസ്പൂൺ

ചുക്കുപൊടി -ഒരു ടീസ്പൂൺ

ഏലക്കായ പൊടി -ഒരു ടീസ്പൂൺ

ഉപ്പ്

കരുപ്പട്ടി -300 ഗ്രാം

വെള്ളം- അരക്കപ്പ്

കട്ടിയുള്ള തേങ്ങാപ്പാൽ -അര കപ്പ്

രണ്ടാം പാൽ -മുക്കാൽ കപ്പ്

വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ

ചെറിയുള്ളി -കാൽ കപ്പ്

Preparation

ആദ്യം ഞവര അരിയും ഉലുവയും ഒരു പാത്രത്തിൽ എടുത്ത് നന്നായി കഴുകിയതിനുശേഷം എട്ടു മണിക്കൂർ കുതിർക്കുക ശേഷം ഒരു കുക്കറിലേക്ക് ചേർത്ത് ഒപ്പം വെള്ളവും ചേർത്ത് വേവിക്കുക വേവുന്ന സമയം കൊണ്ട് ശർക്കര ഒരുക്കിയെടുത്ത് മാറ്റാം കുക്കർ തുറക്കുമ്പോൾ ഇതിലേക്ക് ശർക്കരപ്പാനി അരിച്ചൊഴിച്ചു കൊടുക്കാം ഇതിനെ നന്നായി തിളപ്പിച്ച് ഒന്ന് വറ്റുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം നല്ലതുപോലെ വീണ്ടും തിളപ്പിക്കുക ഈ സമയം ചതച്ചെടുത്ത ജീരകം ചുക്കുപൊടി ഏലക്കായ പൊടി എന്നിവ ചേർക്കാം ഒന്നുകൂടി തിളക്കുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കാം ഒന്ന് ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം, അവസാനമായി ചെറിയുള്ളി എണ്ണയിൽ നന്നായി വറുത്തെടുത്ത് ഇതിലേക്ക് ചേർക്കാം ഇനി വിളമ്പാം,

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Jess Creative World