പിടിപ്പായസം, മലബാറിന്റെ തനതു രുചിയിൽ തയ്യാറാക്കിയ ഒരു സ്പെഷ്യൽ പായസം… വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ
Ingredients
അരി പൊടി ഒരു കപ്പ്
ഉപ്പ്
ചൂടുവെള്ളം
തേങ്ങാപ്പാൽ 6 കപ്പ്
ശർക്കര 4
പഴം ചെറുതായി അരിഞ്ഞത്
കടലപ്പരിപ്പ് വേവിച്ചത്
ഏലക്കായ പൊടി
കട്ടിയുള്ള തേങ്ങാപ്പാൽ
Preparation
ആദ്യം പിടി തയ്യാറാക്കാം അതിനായി അരിപ്പൊടി ഒരു ബൗളിൽ എടുത്ത് ഉപ്പും ചൂടുവെള്ളവും ഒഴിച്ചു കുഴച്ച് സോഫ്റ്റ് ആക്കുക, ഇതിനെ വളരെ ചെറിയ ഉരുളകളാക്കി മാറ്റണം ഒരു വലിയ പാലിൽ നേരിയ തേങ്ങാപ്പാൽ എടുത്ത് അതിലേക്ക് പിടി ഇട്ടു കൊടുത്ത് വേവിക്കുക, തിളക്കുമ്പോൾ ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം, ഇനിയും തിളച്ച കട്ടിയാകുമ്പോൾ പഴം അരിഞ്ഞതും വേവിച്ചെടുത്ത കടലപ്പരിപ്പും ഏലക്കായും ചേർത്ത് മിക്സ് ചെയ്യാം, കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pachakam.com