ആരോഗ്യ ഗുണങ്ങൾ അടങ്ങിയ വാഴക്കൂമ്പ് കൊണ്ട് രുചികരമായ ഒരു തോരൻ തയ്യാറാക്കിയാലോ? ചോറിനൊപ്പം കഴിക്കാൻ അടിപൊളി ..
INGREDIENTS
വാഴക്കൂമ്പ്
സവാള -ഒന്ന്
തേങ്ങ- നാല് ടേബിൾ സ്പൂൺ
മുളക് -2
കറിവേപ്പില
വെളുത്തുള്ളി -5
മഞ്ഞൾ പൊടി
ഉപ്പ്
വെളിച്ചെണ്ണ
PREPARATION
വാഴപ്പൂവ് പൊടിപൊടിയായി അരിഞ്ഞെടുക്കുക ഒരു മിക്സി ജാറിലേക്ക് തേങ്ങയും പച്ചമുളകും ചേർത്ത് ചതച്ചെടുക്കുക, ഇതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്യാം, ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന വാഴപ്പൂവിലേക്ക് ഇതും അരിഞ്ഞെടുത്ത സവാള വെളുത്തുള്ളി എന്നിവയും ചേർക്കുക, എല്ലാം കൂടി കൈ ഉപയോഗിച്ച് നന്നായി യോജിപ്പിക്കാം ഇനി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക കറിവേപ്പിലയും തയ്യാറാക്കി വച്ചിരിക്കുന്ന മിക്സും ഇതിലേക്ക് ചേർത്ത് കൊടുക്കാം ചെറിയ തീയിൽ വച്ച് നന്നായി വേവിച്ചെടുക്കണം നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy