Advertisement

മൈദ ഇരിപ്പുണ്ടെങ്കിൽ കറുമുറ കഴിക്കാനായി ഈ സ്നാക്ക് ഒന്ന് തയ്യാറാക്കി നോക്കൂ, വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്, എല്ലാവർക്കും ഇഷ്ടമാകുന്ന അടിപൊളി സ്നാക്ക്…

INGREDIENTS

ഓൾ പർപ്പസ് ഫ്ലോർ/ മൈദ – 2 കപ്പ്

യീസ്റ്റ് – 1 ടീസ്പൂൺ

ഉപ്പ് – 1/2 ടീസ്പൂൺ

പഞ്ചസാര – 2 ടീസ്പൂൺ

വെള്ളം

എണ്ണ

Preparation

ആദ്യം യീസ്റ്റ് ആക്ടിവേറ്റ് ചെയ്യാനായി, ചെറു ചൂടുവെള്ളം പഞ്ചസാര യീസ്റ്റ് എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ആക്ടിവേറ്റായ യീസ്റ് മൈദ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം, കുറച്ചു സൺഫ്ലവർ ഓയിലും ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് ആക്കി മാറ്റാം, ഇതിനെ ഒരു മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കാം, നന്നായി പൊങ്ങിവന്ന മാവെടുത്ത് വീണ്ടും കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ ചൂടായ എണ്ണയിലേക്ക് ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ചൂട് ചായക്കൊപ്പം കറുമുറെ കൊറിച്ചിരിക്കാൻ ലൊട്ട crispy Snack Lotta Recipe Malayalam | Evening Snack

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World