മടക്കു പലഹാരം കാജ

Advertisement

തേനൂറും രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം നാടൻ മടക്കു പലഹാരം കാജ, ബേക്കറിയിൽ നിന്ന് മേടിക്കുമ്പോൾ കിട്ടുന്ന അതേ രുചിയിലും ക്രിസ്പിനെസ്സിലും…

INGREDIENTS

മൈദ -ഒരു കപ്പ്

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

ഉപ്പ് -കാൽ ടീസ്പൂൺ

എണ്ണ -രണ്ട് ടേബിൾ സ്പൂൺ

വെള്ളം

എണ്ണ

PREPARATION

ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് മൈദ മഞ്ഞൾപ്പൊടി ഉപ്പ് എണ്ണ എന്നിവ ചേർത്ത് കൊടുക്കുക, മിക്സ് ചെയ്തതിനുശേഷം അല്പാല്പമായി വെള്ളം ചേർത്ത് കുഴച്ചെടുക്കുക, ഇതിലെ ഒരു സൈഡിലേക്ക് മാറ്റിവയ്ക്കാം ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക ഒരു ടീസ്പൂൺ നാരങ്ങാനീരും രണ്ട് ഏലക്കായയും ചേർക്കാം, പഞ്ചസാര ഒരു പരുവം ആകുമ്പോൾ ചെറിയ തീയിലാക്കുക. ഇനി മാറ്റിവെച്ചിരിക്കുന്ന മൈദ എടുത്ത് രണ്ടു ബോളുകൾ ആക്കാം, ശേഷം ഒരെണ്ണം നന്നായി നൈസ് ആയി പരത്തിയെടുക്കുക, ഇതിനു മുകളിലേക്ക് അല്പം പൊടി തൂകി കൊടുത്തതിനുശേഷം ഒരു സൈഡിൽ നിന്നും ചെറുതായി മടക്കാം, മുഴുവൻ മടക്കിയതിനു ശേഷം, ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം, മുറിച്ചെടുത്ത കഷ്ണങ്ങളിൽ, റോളർ ഉപയോഗിച്ച് ചെറുതായി ഒന്ന് നീളത്തിൽ പരത്തി കൊടുക്കുക, ഇനി ഓരോ കഷണങ്ങളും ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം, ഫ്രൈ ചെയ്ത് എടുത്ത ഉടനെ പഞ്ചസാര പാനിയിലേക്ക് കൊടുക്കാം, നന്നായി മുക്കിയെടുത്ത് ചൂടാറാനായി മാറ്റിവയ്ക്കാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World