മലയാളികളുടെ സ്പെഷ്യൽ ഫ്രൂട്ട് ഉപയോഗിച്ച് സ്പെഷ്യൽ പലഹാരം, എത്ര കഴിച്ചാലും മതിയാവില്ല ആവിയിൽ വേവിച്ച ഈ പലഹാരം.
INGREDIENTS
ചക്കച്ചുള ചെറുതായി അരിഞ്ഞത് -രണ്ട് കപ്പ്
തേങ്ങ -ഒരു കപ്പ്
ശർക്കര നീര് -അര കപ്പ്
ഗോതമ്പ് പൊടി -ഒരു കപ്പ്
ഏലക്കായ പൊടി
ഉപ്പ്
PREPARATION
ആദ്യം ചക്കച്ചുള ചെറുതായി അരിഞ്ഞത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പ് പൊടി തേങ്ങാ ചിരവിയത് ഏലക്കായപ്പൊടി ഉപ്പ് ശർക്കര നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം, മാറ്റിയെടുത്ത വാഴയിലയിൽ ഈ മാവ് വെച്ചുകൊടുത്ത് പരത്തിയതിനുശേഷം മടക്കാം ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക House of Spice – By D & L