ചെറുനാരങ്ങാ അച്ചാർ

Advertisement

ചെറുനാരങ്ങാ അച്ചാർ ഒട്ടും കയ്പ്പില്ലാതെ ചാറോടുകൂടി തയ്യാറാക്കുന്നത് കണ്ടു നോക്കൂ, ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവരും കഴിക്കും…

INGREDIENTS

ചെറുനാരങ്ങാ- പത്ത്

വെള്ളം

ഉപ്പ്

വെളിച്ചെണ്ണ

കടുക്

വെളുത്തുള്ളി

പച്ചമുളക് -4

കറിവേപ്പില

മഞ്ഞൾപൊടി

മുളകുപൊടി -മൂന്ന് ടേബിൾ സ്പൂൺ

ഉലുവാപ്പൊടി -കാൽ ടീസ്പൂൺ

കായം -മുക്കാൽ ടീസ്പൂൺ

പഞ്ചസാര- അര ടീസ്പൂൺ

വിനാഗിരി -ഒരു ടീസ്പൂൺ

PREPARATION

ആദ്യം നാരങ്ങ തിളച്ച വെള്ളത്തിലേക്ക് ഇടുക ഉപ്പും കൂടിയിട്ട് ഒന്ന് സോഫ്റ്റ് ആക്കി എടുക്കാം, ശേഷം വെള്ളത്തിൽ നിന്നും മാറ്റി ചെറിയ കഷണങ്ങളായി മുറിക്കുക, ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കാം, വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം, അല്പം മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ചെറുനാരങ്ങ ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ച് കഴിഞ്ഞാൽ മുളകുപൊടി കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേർക്കാം, അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് നന്നായി യോജിപ്പിക്കുക, ഇനി ആവശ്യത്തിന് ഉപ്പ് പഞ്ചസാര വിനാഗിരി എന്നിവ ചേർക്കാം വെള്ളം ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം, ഇനി നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Recipes