Advertisement

കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാനായി ഇതാ ഒരു മസാല, ഒരു തരി പോലും ബാക്കിയാക്കാതെ കഴിക്കാൻ ഇതുപോലെ ചെയ്താൽ മതി…

INGREDIENTS

സവാള മൂന്ന്

തക്കാളി 2

ഇഞ്ചി

വെളുത്തുള്ളി -5

പച്ചമുളക്- 4

പല്ലിപ്പൊടി- ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ

ഗരം മസാല -കാൽ ടീസ്പൂൺ

ഏലക്കായ -മൂന്ന്

ഗ്രാമ്പു -അഞ്ച്

കറുവ പട്ട

നെയ്യ് -ഒരു ടീസ്പൂൺ

സൺഫ്ലവർ ഓയിൽ -മൂന്ന് ടേബിൾസ്പൂൺ

മല്ലിയില

പുതിനയില

തൈര് -രണ്ട് ടേബിൾ സ്പൂൺ

അരി -രണ്ടര കപ്പ്

വെള്ളം -5 കപ്പ്

എണ്ണ

നെയ്യ്

PREPARATION

ഒരു കുക്കർ അടുപ്പിൽ വയ്ക്കുക അതിലേക്ക് എണ്ണയും നെയ്യും ചേർത്തു കൊടുക്കാം ചൂടാകുമ്പോൾ മസാലകൾ ചേർത്ത് വഴറ്റാം അതുകഴിഞ്ഞ് സവാള ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ കൂടി ചേർത്ത് വീണ്ടും വഴറ്റുക, ഇനി മസാല പൊടികൾ ചേർത്ത് കൊടുക്കാം പച്ചമണം മാറുന്നതുവരെ വഴറ്റണം, അടുത്തതായി തക്കാളി ചേർക്കണം, തക്കാളി സോഫ്റ്റ് ആകുമ്പോൾ തൈര് ചേർക്കാം, ശേഷം മല്ലിയിലയും പുതിനയിലയും ചേർത്ത് മിക്സ് ചെയ്യുക ഇനി കഴുകി വച്ചിരിക്കുന്ന അരി ചേർക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിക്കാം, ഉപ്പും ചെറുനാരങ്ങ നീരും ചേർത്തു കൊടുക്കാം, കുറച്ചു ഗരം മസാല പൊടി കൂടി ചേർത്തു കൊടുക്കണം നന്നായി തിളയ്ക്കുമ്പോൾ കുക്കർ അടച്ച് രണ്ട് വിസിൽ വേവിക്കുക, കുക്കറിൽ നിന്നും ആവി പോയി കഴിയുമ്പോൾ തുറക്കാം.

റെസിപ്പി കാണാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy