Advertisement

രാവിലെ ബ്രേക്ക്ഫാസ്റ്റ് കറി ഉണ്ടാക്കാൻ മടി തോന്നാറുണ്ടോ? എങ്കിൽ ധൈര്യമായി ഈ പുട്ട് തയ്യാറാക്കി കൊള്ളു, ഇത് കഴിക്കാൻ കറയുടെ ആവശ്യമില്ല,

Ingredients

പുട്ടുപൊടി

വെള്ളം

ഉപ്പ്

നെയ്യ്

തേങ്ങ

ബദാം

നട്സ്

പഞ്ചസാര

ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

പാൽപ്പൊടി

Preparation

ആദ്യം പുട്ടുപൊടി ഇളം ചൂട് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങ ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ചെയ്യാം, കൂടെ ക്രഷ് ചെയ്ത ബദാമും നട്ട്സും ചേർക്കാം, എല്ലാം നന്നായി ചൂടാകുമ്പോൾ പഞ്ചസാര ചേർക്കാം, അടുത്തതായി ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ചേർക്കാം, ക്യാരറ്റ് വേവുന്നവരെ മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം ഈ മിക്സിനെ പുട്ടുപൊടിയിലേക്ക് ചേർക്കാം കൂടെ പാൽപ്പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക, ഇനി സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം

വിശദമായി അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rimami’s Kitchen