വൈകുന്നേരം നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം, മുട്ടയും പഴവും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം,
Ingredients
നേന്ത്രപ്പഴം -രണ്ട്
മുട്ട -3
പഞ്ചസാര -കാൽ കപ്പ്
സൺഫ്ലവർ ഓയിൽ -കാൽ കപ്പ്
വാനില എസൻസ് -ഒരു ടീസ്പൂൺ
പാൽപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ
മൈദ -മുക്കാൽ കപ്പ്
നെയ്യ്
ഉണക്കമുന്തിരി
PREPARATION
ആദ്യം പഴം രണ്ടായി മുറിച്ച് നീളത്തിൽ സ്ലൈസ് ചെയ്തെടുക്കാം, മിക്സിയുടെ ജാറിലേക്ക് മുട്ട പഞ്ചസാര വാനില എസൻസ് പാൽപ്പൊടി സൺ ഫ്ലവർ ഓയിൽ, എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മൈദയും ബേക്കിംഗ് പൗഡർ ചേർത്ത് മിക്സ് ചെയ്യാം. ഇനി ഒരു പാനിൽ നെയ്യൊഴിച്ച് ഉണക്കമുന്തിരി വറുത്തെടുക്കുക, ഇത് മാറ്റിയതിനുശേഷം പാനിലേക്ക് സ്ലൈസ് ചെയ്ത പഴം വച്ചു കൊടുക്കാം, മുകളിൽ തയ്യാറാക്കി വെച്ച ബാറ്റർ ഒഴിക്കുക, ഏറ്റവും മുകളിലായി ഉണക്കമുന്തിരി ഫ്രൈ ചെയ്ത് ഇട്ടു കൊടുക്കാം, ഇനി പാൻ മൂടിവെച്ച് ചെറിയ തീയിൽ രണ്ടുവശവും വേവിച്ചെടുക്കുക.
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World