ബ്രഡ് ഇരിപ്പുണ്ടോ? വിരുന്നുകാർക്ക് ഒരുക്കം ഒരു സ്പെഷ്യൽ ഡെസേർട്ട്, ഒരു തവണ കഴിച്ചാൽ നാവിൽ നിന്ന് രുചി വിട്ടുമാറില്ല, അത്രയ്ക്കും രുചിയാണ്
Ingredients
പാല് -അരക്കപ്പ്
പാൽപ്പൊടി -രണ്ട് ടേബിൾസ്പൂൺ
കോൺഫ്ലോർ -ഒരു ടേബിൾ സ്പൂൺ
പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ
ബട്ടർ -രണ്ട് ടീസ്പൂൺ
പാല്- അര ലിറ്റർ
പഞ്ചസാര -4 ടേബിൾ സ്പൂൺ
പാൽപ്പൊടി -നാല് ടേബിൾ സ്പൂൺ
ബദാം
ബ്രഡ്
Preparation
ആദ്യം ക്രീം തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് അരക്കപ്പ് പാലും രണ്ട് ടേബിൾ സ്പൂൺ വീതം പഞ്ചസാരയും പാൽപ്പൊടിയും ഒരു ടേബിൾ സ്പൂൺ കോൺഫ്ലോറും ചേർക്കുക നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച ശേഷം അടുപ്പിൽ വച്ച് വേവിച്ച് കുറുക്കി ക്രീം ആക്കി എടുക്കാം, ഇത് മാറ്റിവെച്ചതിനുശേഷം മറ്റൊരു പാനിലേക്ക് അര ലിറ്റർ പാല് ചേർത്ത് കൊടുക്കാം ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാരയും നാല് ടേബിൾ സ്പൂൺ പാൽപ്പൊടിയും ചെറുത് യോജിപ്പിച്ച ശേഷം നന്നായി തിളപ്പിക്കുക, നല്ലതുപോലെ ഇളക്കി കൊടുക്കണം, ചെറിയ രീതിയിൽ കുറുകി വരുമ്പോൾ ഇതിലേക്ക് ബട്ടർ ചേർക്കാം ബട്ടർ ആയതിനുശേഷം ചെറുതായി മുറിച്ച ബദാം ചേർക്കാം ഇനി തീ ഓഫ് ചെയ്യാം. ആദ്യം ബ്രഡ് സൈഡ് റിമൂവ് ചെയ്തതിനുശേഷം എടുക്കുക, ഓരോ ബ്രഡിനു മുകളിലും നേരത്തെ തയ്യാറാക്കി വെച്ച ക്രീം തേച്ചു കൊടുക്കാം, ഇതിനു മുകളിലായി മറ്റൊരു ബ്രഡ് ചേർത്ത് പ്രസ്സ് ചെയ്തതിനുശേഷം കോൺ ഷേപ്പിൽ കട്ട് ചെയ്യാം, ഇനി ഒരു ഗ്ലാസ് ട്രേയിലേക്ക് ഇത് നിരത്തി വച്ചു കൊടുക്കുക, മുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന പാല് ഒഴിച്ച് കൊടുക്കാം, വീണ്ടും കട്ട് ചെയ്ത ബദാം ചേർക്കാം, ഇത് നന്നായി തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Little Ishwa