ചവ്വരി ഉപയോഗിച്ച് നല്ല മുത്തുമണി പോലൊരു പായസം തയ്യാറാക്കിയാലോ, ഇതിന്റെ രുചി എത്ര കഴിച്ചാലും മതിയാവില്ല..
Ingredients
ചവ്വരി -ഒരു കപ്പ്
വെള്ളം
തേങ്ങാപ്പാൽ
ശർക്കര -5
ഏലക്കായ പൊടി -അര ടീസ്പൂൺ
ബട്ടർ- രണ്ട് ടേബിൾ സ്പൂൺ
കാഷ്യൂനട്ട് -20
Preparation
ആദ്യം ചവ്വരി നന്നായി കഴുകിയതിനുശേഷം രണ്ടു മണിക്കൂർ കുതിർക്കുക ശേഷം വെള്ളം മാറ്റി ഒരു പാനിലേക്ക് ചേർക്കാം കൂടെ രണ്ടര കപ്പ് തേങ്ങയുടെ രണ്ടാം പാല് ഒഴിച്ചുകൊടുത്ത് നന്നായി വേവിച്ചെടുക്കാം, പാലൊക്കെ മാറ്റി ചവ്വരി നല്ല ജെല്ലി പോലെ ആകുമ്പോൾ ശർക്കരപ്പാനി ചേർക്കാം, ശർക്കര പാനിയും നന്നായി തിളച്ച് യോജിപ്പിച്ചു കഴിഞ്ഞാൽ ഒന്നാം പാല് ഒഴിച്ച് കൊടുക്കാം, ഇനി ഒന്നു ചൂടായതും തീ ഓഫ് ചെയ്യാം, ഒപ്പം ഏലക്കായ പൊടിച്ചതും ചേർത്ത് മിക്സ് ചെയ്യാം, അവസാനമായി കശുവണ്ടി നെയ്യിൽ വറുത്ത് ഇതിലേക്ക് ചേർക്കാം..
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sudharmma Kitchen