ബ്രെഡ് ചില്ലി

Advertisement

ബ്രെഡ് വാങ്ങിയാൽ എക്സ്പയറി ഡേറ്റ് നു മുമ്പ് ഉപയോഗിച്ചു തീർത്തില്ലെങ്കിൽ, ബാക്കിയെടുത്ത് കളയേണ്ടി വരും. ബ്രഡ് വെറുതെ കഴിക്കുന്നതിനേക്കാൾ രുചികരമായി ഇതുപോലെ തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ഇനി ബാക്കി വരില്ല..

Ingredients

ബ്രഡ് -5

ബട്ടർ -രണ്ടര ടേബിൾ സ്പൂൺ

എണ്ണ -ഒരു ടീസ്പൂൺ

വെളുത്തുള്ളി -4

ഇഞ്ചി

സവാള -ഒന്ന്

പച്ചമുളക് -രണ്ട്

ക്യാപ്സിക്കം -അര

മുളക് ചതച്ചത് -കാൽ ടീസ്പൂൺ

കാശ്മീരി ചില്ലി പൗഡർ -1/4 ടീസ്പൂൺ

വെള്ളം -രണ്ട് ടേബിൾ സ്പൂൺ

ടൊമാറ്റോ സോസ് -ഒരു ടേബിൾസ്പൂൺ

schezwan സോസ് -ഒരു ടേബിൾ സ്പൂൺ

സോയ സോസ് -1/2 tsp

മല്ലിയില

Preparation

ആദ്യം ഒരു പാനിൽ അല്പം ബട്ടർ ചേർത്ത് ചൂടാക്കുക ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച ബ്രഡ് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം ബ്രഡ് മാറ്റിയതിനുശേഷം വീണ്ടും ബട്ടർ ചേർക്കാം ഇനി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം അടുത്തതായി ക്യാപ്സിക്കമാണ് ചേർക്കേണ്ടത്, ഇനി കാശ്മീരി ചില്ലി പൗഡർ മുളക് ചതച്ചതും ചേർക്കാം,ഇത് നന്നായി മിക്സ് ചെയ്താൽ സോസുകൾ ചേർക്കാം, ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ബ്രെഡ് ചേർത്ത് മിക്സ് ചെയ്യാം, ബ്രഡിൽ നന്നായി ഈ മസാല എല്ലാം പിടിച്ചതിനു ശേഷം മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi