ചായക്കടയിലെ വെട്ടു കേക്ക് ഇതൊക്കെ എളുപ്പമല്ലേ, വീട്ടിലുള്ള സാധനങ്ങൾ തന്നെ മതി ഇത് തയ്യാറാക്കാൻ,
INGREDIENTS
മുട്ട -രണ്ട്
സോഡാപ്പൊടി
ഏലക്കായ- അഞ്ച്
പഞ്ചസാര -അര കപ്പ്
മൈദ -രണ്ട് കപ്പ്
ഉപ്പ്
പാല്
PREPARATION
ആദ്യം പഞ്ചസാരയും ഏലക്കായും കൂടി നന്നായി പൊടിച്ചെടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് മുട്ട പൊട്ടിച്ച് ചേർക്കാം, ഒരു വിസ്ക് ഉപയോഗിച്ച് ഇത് നന്നായി മിക്സ് ചെയ്യണം, മറ്റൊരു ബൗളിൽ മൈദ എടുത്ത് അതിലേക്ക് ഉപ്പും സോഡാപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക, ശേഷം മുട്ട മിക്സ് ചേർത്ത് കുഴക്കാം, പാല് കൂടി ആവശ്യമെങ്കിൽ ഒഴിക്കാം, നന്നായി കുഴച്ച് അല്പം കട്ടിയുള്ള ഒരു മാവ് തയ്യാറാക്കുക, ഇത് കുറച്ചു സമയം റസ്റ്റ് എടുക്കാനായി മാറ്റിവയ്ക്കണം, ശേഷം എടുത്ത് ചപ്പാത്തി പലകയിൽ വെച്ച് രണ്ടു കൈകൊണ്ടും ഉരുട്ടി നീളത്തിൽ ആക്കുക, ഇനി ചെറിയ കഷണങ്ങളായി മുറിക്കാം, ശേഷം മുകൾവശത്തായി കത്ത് ഉപയോഗിച്ച് രണ്ട് വെട്ട് ഇട്ടു കൊടുക്കാം, ഇനി ചൂടായ എണ്ണയിലേക്ക് ഇത് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Usha crafts & cooking