ചപ്പാത്തി പൊങ്ങി വരാനായി വടി ഉപയോഗിച്ച് കിടിലൻ സൂത്രം, പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് വീട്ടിൽ ഉപകാരപ്രദമായ ഒരു സാധനം ഉണ്ടാക്കാം, ഇതുകൂടാതെ അടുക്കളയിൽ ഉപകാരപ്പെടുന്ന ഒരുപിടി നല്ല കിച്ചൻ ടിപ്സുകളും,
ചപ്പാത്തി കുഴയ്ക്കുമ്പോൾ ഒരു വടി ഉപയോഗിച്ച് പ്രെസ്സ് ചെയ്തു നന്നായി കുഴച്ചെടുക്കണം, ശേഷം ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം, രണ്ടുവശവും ചെറുതായി ഒന്ന് ചൂടാക്കിയതിനു ശേഷം ഒരു അരിപ്പ പാത്രം ഗ്യാസ് അടുപ്പിലേക്ക് കമഴ്ത്തി വെച്ച് പകുതി വേവിച്ച ചപ്പാത്തി അതിനു മുകളിലേക്ക് വെച്ച് കൊടുക്കാം, ഇങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തി രണ്ട് ലെയറായി നന്നായി പൊങ്ങിവരും.
പ്ലാസ്റ്റിക് കുപ്പികൾ ഇനി വെറുതെ കളയാതെ വീട്ടിലെ ചെരുപ്പുകൾ സൂക്ഷിക്കുന്ന സ്റ്റാൻഡ് ഉണ്ടാക്കാം, ഇതിനായി ഒരേ നീളമുള്ള കുറച്ചു വടികളാണ് ആവശ്യമുള്ളത്, വടികളുടെ വലിപ്പത്തിൽ കുപ്പിയിൽ ഹോൾ ഇട്ടതിനുശേഷം, വടി കയറ്റി കൊടുത്ത് നിലത്തു വയ്ക്കാവുന്ന രീതിയിൽ ആക്കി എടുക്കണം
അടുത്തതായി ബെഡ് ക്ലീൻ ചെയ്യുന്നതിനായുള്ള നല്ലൊരു സൂത്രമാണ്, ഒരു വലിയ പാത്രത്തിൽ വെള്ളവും സോപ്പുലായനിയും കംഫർട്ട് ലിക്വിടും ഒഴിച്ച് മിക്സ് ചെയ്തതിനുശേഷം ഒരു കോട്ടൺ തുണിയിൽ മുക്കി പിഴിഞ്ഞെടുത്ത് ബെഡ് നന്നായി തുടച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ അഴുക്ക് പോകുകയും നല്ല മണം കിട്ടുകയും ചെയ്യും
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vichus Vlogs