Advertisement

നാലുമണി ചായക്കൊപ്പം വയറുനിറയെ കഴിക്കാനായി ഇതാ കിടിലൻ ഒരു പലഹാരം

INGREDIENTS

മുട്ട -3

സവാള -ഒന്ന്

തക്കാളി -ഒന്ന്

പച്ചമുളക് -2

ക്യാരറ്റ് -രണ്ട് ടേബിൾ സ്പൂൺ

ക്യാപ്സിക്കം -രണ്ട് ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ

മല്ലിയില

മുളക് ചതച്ചത് -അര ടീസ്പൂൺ

കുരുമുളകുപൊടി -അര ടീസ്പൂൺ

മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

ഉപ്പ്

ഗരം മസാല -അര ടീസ്പൂൺ

ബ്രഡ് ക്രംസ്

മൈദ -1/4 കപ്പ്

കോൺഫ്ലോർ -1/8 കപ്പ്

വെള്ളം

PREPARATION

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കാം അരിഞ്ഞു വച്ചിരിക്കുന്ന വെജിറ്റബിൾസും ഉപ്പ് മഞ്ഞൾപൊടിയും മുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മല്ലിയില കുരുമുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനിയൊരു പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടായതിനു ശേഷം മുട്ട മുഴുവനായി ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ ഒരു സൈഡ് വെന്തതിനു ശേഷം സൈഡ് മടക്കി rectangle ഷേപ്പ് ആക്കുക, ഇനി തിരിച്ചിട്ട് മറുവശവും വേവിക്കാം, ഇതിനൊരു പ്ലേറ്റിലേക്ക് മാറ്റിയതിനുശേഷം നീളത്തിൽ മുറിച്ചെടുക്കാം ഒരു ബൗളിൽ മൈദ കോൺഫ്ലോർ വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു ബാറ്റർ തയ്യാറാക്കുക, കട്ട് ചെയ്തു വച്ചിരിക്കുന്ന മുട്ട ഇതിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്തെടുക്കുക, ഇനി നന്നായി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi