മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിക് വിഭവമാണ് ചക്ക, പണ്ടൊക്കെ ചക്കപ്പുഴുക്കും ചക്ക പായസവും മാത്രമായിരുന്നു ചക്ക ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന പ്രധാന റെസിപ്പി, എന്നാൽ ഇന്ന് അതൊക്കെ മാറി ചക്ക ഹൽവ ചക്ക കേക്ക്, ചക്ക ഷേക്ക് ചക്ക മുറുക്ക്, ചക്ക വറ്റൽ, അങ്ങനെ എണ്ണിയാൽ തീരാത്ത വിഭവങ്ങളാണ് ചക്ക ഉപയോഗിച്ച് ഇപ്പോൾ തയ്യാറാക്കുന്നത്, വർഷത്തിലൊരിക്കലാണ് ചക്ക സീസൺ വരുന്നത്, പെട്ടെന്ന് പഴുത്ത് ചീഞ്ഞുപോകുന്ന പഴമാണ് ചക്ക, അതുകൊണ്ടുതന്നെ അധികനാൾ സൂക്ഷിച്ചുവയ്ക്കുന്നത് സാധ്യമായിരുന്നില്ല, എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പച്ചചക്ക പച്ചയായി തന്നെ കാലങ്ങൾ സൂക്ഷിക്കാൻ സാധിക്കും അത് എങ്ങനെ എന്ന് കാണാം, ആദ്യം ചക്ക കുരു എല്ലാം കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഇതിനെ ഇഡ്ഡലി തട്ടിലിട്ട് ചെറുതായി ഒന്ന് ആവി കേറ്റി എടുക്കണം, ശേഷം നല്ലപോലെ ചൂടാറാനായി മാറ്റിവയ്ക്കാം, ശേഷം ചക്കയെടുത്ത് ഒരു സിപ് ലോക്ക് കവറിൽ ആക്കി , എയർ ടൈറ്റ് ആയി ഫ്രിഡ്ജിൽ സൂക്ഷിക്കുക
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mini’s LifeStyle