വെജിറ്റബിൾ കുറുമ

Advertisement

അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പമെല്ലാം കഴിക്കാനായി സാധാരണ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് വെജിറ്റബിൾ കുറുമ, പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്നതുകൊണ്ട് ഇത് വളരെ ഹെൽത്തിയും കൂടിയാണ്, നിങ്ങൾ വെജിറ്റബിൾ കുറുമ തയ്യാറാക്കുന്നത് ഇങ്ങനെയാണോ recipe കണ്ടു നോക്കൂ,

INGREDIENTS

ഓയിൽ -ഒരു ടേബിൾ സ്പൂൺ

നെയ്യ് -ഒരു ടേബിൾ സ്പൂൺ

ഏലക്കായ -രണ്ട്

കറുവപ്പട്ട

ബേ ലീഫ്

ഗ്രാമ്പു

സവാള -ഒന്ന്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

ഉപ്പ്

ഉരുളക്കിഴങ്ങ് -ഒരു കപ്പ്

ക്യാരറ്റ് -ഒരു കപ്പ്

കുതിർത്തെടുത്ത ഗ്രീൻപീസ് -കാൽ കപ്പ്

ബീൻസ് -കാൽ കപ്പ്

വെള്ളം

തേങ്ങ -ഒരു കപ്പ്

പച്ചമുളക് -മൂന്ന്

കശുവണ്ടി -10

പെരുംജീരകം -ഒരു ടീസ്പൂൺ

മല്ലിയില

PREPARATION

ആദ്യം ഒരു കുക്കറിലേക്ക് നെയ്യും ഓയിലും ചേർത്ത് ചൂടാക്കുക ഇതിലേക്ക് ആദ്യം മസാലകൾ ചേർത്ത് വഴറ്റാം. ശേഷം സവാളയും മറ്റു പച്ചക്കറികളും ചേർക്കാംഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കണം, ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അതിനുശേഷം കുക്കർ അടച്ച് രണ്ട് വിസിൽ വേവിക്കാം, നാളികേരം പെരുഞ്ചീരകം പച്ചമുളകും വെള്ളം കശുവണ്ടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ വെന്തുവന്ന പച്ചക്കറികളിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കാം, അവസാനമായി അല്പം എണ്ണയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

വിശദമായറെസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Revathi Vlogs