പച്ചരി മിക്സിയിൽ പൊടിച്ചെടുത്ത് ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ?? നല്ല അടിപൊളി ടേസ്റ്റ് ഉള്ള സ്ട്രോബെറി ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടു നോക്കൂ,
INGREDIENTS
പച്ചരി -ഒരു ഗ്ലാസ്
വെള്ളം -1 ഗ്ലാസ്സ്
പാൽ – അര ലിറ്റർ
പഞ്ചസാര
ഏലക്കായ പൊടി- അര ടീസ്പൂൺ
സ്ട്രോബെറി സിറപ്പ്- 1/4 tsp
preparation
കഴുകി ഉണക്കിയെടുത്ത അരി മിക്സി ജാറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു ബൗളിലേക്ക് പൊടി മാറ്റിയതിനുശേഷം വെള്ളമൊഴിച്ച് കലക്കിയെടുക്കണം, ശേഷം ഒരു പാനിലേക്ക് മാറ്റി പാലും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം, ഇനി ഇത് അടുപ്പിൽ വച്ച് നന്നായി ഇളക്കി കുറുക്കി എടുക്കണം, ചൂടാറുമ്പോൾ ഏലക്കായ പൊടിയും സ്ട്രോബറി എസ്സൻസും ചേർത്ത് നന്നായി അടിച്ചു എടുക്കുക, ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി എട്ടു മുതൽ 12 മണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കണം, ശേഷം എടുത്ത് ഉപയോഗിക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Thatha Vlog by ridhu