സദ്യയിൽ വിളമ്പുന്ന പരിപ്പ് പായസം അതേ രുചിയിലും മണത്തിലും ഉണ്ടാക്കാനായി കിടിലൻ ടിപ്സ്,…
Ingredients
ചെറുപയർ പരിപ്പ് -ഒന്നര കപ്പ്
തേങ്ങയുടെ ഒന്നാം പാൽ -3/4 കപ്പ്
രണ്ടാം പാൽ -1 കപ്പ്
മൂന്നാം പാൽ -4 1/2 കപ്പ്
ശർക്കര -450 gm
വെള്ളം -1/2 കപ്പ്
ഉപ്പ് -1 pinch
ഏലയ്ക്കാപ്പൊടി
ചുക്കുപൊടി
ജീരകപ്പൊടി
നെയ്യ്
തേങ്ങാക്കൊത്ത്
കശുവണ്ടി
ഉണക്ക മുന്തിരി
PREPARATION
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് ചെറുപയർ പരിപ്പ് ചേർത്തു കൊടുക്കാം, ചെറുതായി റോസ്റ്റ് ആവുമ്പോൾ പകുതി മാറ്റിവയ്ക്കാം, ബാക്കിയുള്ള പകുതി ബ്രൗൺ നിറമാകുന്നത് വരെ വറുക്കണം ശേഷം മാറ്റിവയ്ക്കാം, ഇനി കുക്കറിലേക്ക് വറുത്തെടുത്ത പരിപ്പും തേങ്ങയുടെ മൂന്നാം പാലും ചേർത്ത് വേവിക്കുക. നന്നായി വെന്തതിനു ശേഷം കുക്കറിന്റെ മോഡി തുറക്കുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കാം, വീണ്ടും തിളപ്പിക്കണം നന്നായി ഇളക്കി കൊടുക്കാൻ മറക്കരുത്, അടുത്തതായി രണ്ടാം പാൽ ചേർക്കാം, ജീരകപ്പൊടി ഏലക്കായ പൊടി ഉപ്പ് എന്നിവയും ചേർക്കണം, നന്നായി ഇളക്കി കുറുക്കുമ്പോൾ ഒന്നാം പാൽ ചേർക്കാം ഒന്ന് ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം, മെയിൽ വറുത്തെടുത്ത കശുവണ്ടി തേങ്ങാക്കൊത്ത് മുന്തിരി എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് വിളമ്പാം.
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World