നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പുതിയ എണ്ണയില്ലാ പലഹാരം
ചേരുവകൾ
•അരിപ്പൊടി – 1 & 1/2 കപ്പ്
• നേന്ത്രപ്പഴം – 2
•ഏലക്ക പൊടി – 1 ടീസ്പൂൺ
• തേങ്ങ ചിരകിയത് – 3/4 കപ്പ്
•അണ്ടിപ്പരിപ്പ് – 1/2 കപ്പ്
•ശർക്കര – 150 ഗ്രാംസ്
•വെള്ളം – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
150 ഗ്രാം ശർക്കരയിൽ കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക ഇത് അരിച്ചതിനുശേഷം ശേഷം ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം
•ഏത്തപ്പഴം ആവിയിൽ വേവിച്ചു നല്ല മയത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കുഴയ്ക്കുക. ശേഷം അരക്കപ്പ് അണ്ടിപ്പരിപ്പ് അരിഞ്ഞതും മുക്കാൽ കപ്പ് തേങ്ങ ചിരകിയതും കൂടിയിട്ട് വീണ്ടും കുഴയ്ക്കുക. അതിനുശേഷം ചൂടാറിയ ശർക്കര നീര്, മധുരം നോക്കി ഒഴിച്ചു കൊടുക്കാം. ശേഷം കുറച്ചുകൂടി അരിപ്പൊടി ഇട്ടുകൊടുത്ത് വീണ്ടും കുഴയ്ക്കുക ഇത് ചെറിയ ഉരുളകളാക്കി എടുത്തതിനു ശേഷം 10 മിനിറ്റ് ആവി വരുന്ന അപ്പച്ചെമ്പിൽ വെച്ച് വേവിക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.
വിശദമായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World