പച്ചമാങ്ങ ധാരാളം കിട്ടുന്ന ഈ സമയത്ത് തീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ട റെസിപ്പികൾ
റെസിപ്പി 1
ആദ്യം മാങ്ങ ചെറിയ കഷണങ്ങളായി മുറിക്കുക ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഒരു മൺപാലിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത വീണ്ടും നല്ലതുപോലെ വഴറ്റണം, ഉപ്പ് ചേർത്ത് യോജിപ്പിക്കുക, അടുത്തതായി മാങ്ങ കഷണങ്ങൾ ഇതിലേക്ക് ചേർക്കാം, ഒരു മിക്സി ജാറിലേക്ക് തേങ്ങാ ചിരവിയത് പച്ചമുളക് ഒരു കഷണം മാങ്ങ കുറച്ച് കറിവേപ്പില അല്പം ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്തെടുക്കുക, ഇത് വേവിച്ചെടുത്ത മാങ്ങയിലേക്ക് ചേർക്കാം, ഇത് ഉണ്ടാകുമ്പോൾ കട്ട തൈര് ചേർത്ത് മിക്സ് ചെയ്തു ഓഫ് ചെയ്യാം
റെസിപ്പി 2
ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ആദ്യം ചേർക്കാം കുരുമുളകും തുവര പരിപ്പും ചേർത്ത് വീണ്ടും റോസ്റ്റ് ചെയ്യണം, ശേഷം കറിവേപ്പില ചെറിയുള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക ശേഷം കാശ്മീരി മുളകുപൊടി ചേർത്ത് ചൂടാക്കണം ശേഷം തേങ്ങ ചേർക്കാം, യോജിപ്പിച്ചു കഴിഞ്ഞാൽ കായപ്പൊടി അല്പം ചേർക്കാം, ഈ മിക്സ് ചൂടാറുമ്പോൾ അല്പം മാങ്ങയും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ ചമ്മന്തിയിലേക്ക് കടുക് ഉഴുന്ന് പരിപ്പ് കറിവേപ്പില വറ്റൽമുളക് എന്നിവ താളിച്ച് ചേർത്ത് കഴിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക BeQuick Recipes