ഇഫ്താറിന്റെ ക്ഷീണം മാറ്റാനും ഈ ചൂടത്ത് ശരീരം തണുപ്പിക്കാനും പറ്റിയ നല്ലൊരു ഫലൂദ
INGREDIENTS
വെള്ളം ഒന്നര കപ്പ്
പഞ്ചസാര കാൽ കപ്പ്
ജലാറ്റിൻ രണ്ട് ടേബിൾസ്പൂൺ
ഫുഡ് കളറുകൾ
കസ്റ്റർഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ
പാല് കാൽ കപ്പ്
പാല് മൂന്ന് കപ്പ്
പഞ്ചസാര കാൽ കപ്പ്
മിൽക്ക് മെയ്ഡ് കാൽ കപ്പ്
കസ് കസ്
ബദാം കശുവണ്ടി ക്രഷ് ചെയ്തത്
PREPARATION
ആദ്യം ജെല്ലി തയ്യാറാക്കണം അതിനായി ഒരു പാത്രത്തിൽ വെള്ളവും പഞ്ചസാരയും ജലാറ്റിനും ഒരുമിച്ച് ചേർത്ത് തിളപ്പിക്കുക നന്നായി അലിഞ്ഞു കഴിയുമ്പോൾ പരന്ന പാത്രങ്ങളിലാക്കി ഓരോന്നിലും ഓരോ കളർ കൊടുത്ത് മിക്സ് ചെയ്ത് മാറ്റുക, ഇനി പാൽ തിളപ്പിക്കാൻ ആയി വയ്ക്കാം, അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക, അടുത്തതായി കസ്റ്റഡ് പൗഡറും പാലും മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒഴിക്കാം നല്ലപോലെ ഇളക്കി കുറുക്കി എടുക്കുക, ഇനി മിൽക്ക് മെയ്ഡ് ചേർത്ത് ഒന്നുകൂടി തിളപ്പിക്കാം, ശേഷം ഈ മിക്സിനെ ചൂടാറാൻ വയ്ക്കണം, ചൂട് പോകുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം ഇതിലേക്ക് കുതിർത്തെടുത്തും നേരത്തെ തയ്യാറാക്കിയ ജെല്ലി മുറിച്ചതും ചേർക്കാം കൂടെ ക്രഷ് ചെയ്ത ബദാം കശുവണ്ടി ഇവയും എല്ലാം കൂടി യോജിപ്പിച്ച് സെർവ് ചെയ്യാം
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen