മുളക് ബജി

Advertisement

തട്ടുകടയിൽ കിട്ടുന്ന ചൂടുള്ള മുളക് ബജി ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ?

വീട്ടിലും അതേ രീതിയിൽ തയ്യാറാക്കി എടുക്കാം

INGREDIENTS

ബജി മുളക് 10 എണ്ണം

കടലമാവ് ഒരു കപ്പ്

ഉപ്പ്

അരിപ്പൊടി ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപൊടി കാൽ ടീസ്പൂൺ

കായം കാൽ ടീസ്പൂൺ

മുളകുപൊടി

ബേക്കിംഗ് സോഡ ഒരു നുള്ള്

PREPARATION

ആദ്യം ബജി മുളക് എല്ലാം കഴുകി തുടച്ചെടുക്കുക ഇതിന് രണ്ടായി മുറിച്ച് ഉള്ളിലുള്ള കുരുക്കൾ മാറ്റണം അടുത്തതായി ബാറ്റർ റെഡിയാക്കാം കടലമാവ് ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ഉപ്പ് അരിപ്പൊടി കായപ്പൊടി മസാലപ്പൊടികൾ എന്നിവ ചേർത്ത് മിക്സ് ചെയ്ത് അൽപാൽപം ആയി വെള്ളം ഒഴിച്ച് കട്ടിയാക്കി എടുക്കുക, ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ഇനി ഓരോ മുളക് കഷണങ്ങളായി എടുത്ത് ഇതിൽ നന്നായി മുക്കി എടുത്തതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കാം.

വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

തട്ടുകടയിലെ അതേ രുചിയിൽ മുളക് ബജ്ജി തയ്യാറാക്കാം|Chilli Baji|Mulaku Bajii|SilusKitchen.

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Silus Kitchen