ചെറുപഴം പലഹാരം

Advertisement

നമുക്കറിയാത്ത നാടൻ രുചിയുള്ള ധാരാളം പലഹാരങ്ങൾ ഉണ്ട്, വലിയ വില കൊടുത്ത് ബേക്കറിയിൽ നിന്നും വേടിച്ച് കഴിക്കുന്ന പുതിയ പലഹാരങ്ങളേക്കാൾ നല്ലത്, ആരോഗ്യപരമായ ചേരുവകൾ മാത്രം ചേർത്ത് തയ്യാറാക്കുന്ന നാടൻ പലഹാരങ്ങൾ ആണ്, അതുപോലൊരു പലഹാരത്തിന്റെ റെസിപ്പി കാണാം…

INGREDIENTS

ഗോതമ്പ് പൊടി രണ്ട് ഗ്ലാസ്

തേങ്ങാ ചിരവിയത് ഒരു ഗ്ലാസ്

ഒരു നുള്ള് ഉപ്പ്

യീസ്റ്റ് കാൽ ടീസ്പൂൺ

ഏലക്കായ 2

ചെറുപഴം നാല്

ശർക്കരപ്പാനി- 1 ഗ്ലാസ്സ്

ഉണക്കമുന്തിരി

PREPARATION

ആദ്യം മിക്സി ജാറിലേക്ക് ഉണക്കമുന്തിരി ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക, ഉണക്കമുന്തിരി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം മൂന്നു മണിക്കൂർ മാറ്റിവെക്കാം ശേഷം ഒരു കേക്ക് ടിന്നിലേക്ക് ഈ മാവ് ഒഴിച്ചുകൊടുത്ത് ആവിയിൽ നന്നായി വേവിച്ചെടുക്കാം..

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes n vlogs by Sreeshma