ചെറുപഴം ഇലയട

Advertisement

ഇലയട ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ, കേരളത്തനിമയുള്ള ഈ പലഹാരം രുചി കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും വളരെ നല്ലതാണ്, അരിപ്പൊടിയും ശർക്കര തേങ്ങ എന്നിവയും ഉപയോഗിച്ചാണ് സാധാരണ ഇലയുടെ തയ്യാറാക്കുന്നത്, ചെറുപഴവും ഗോതമ്പ് പൊടിയും ചേർത്ത് നല്ല നൈസ് ആയിട്ടുള്ള ഇലയട തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം.

INGREDIENTS

ഗോതമ്പ് രണ്ട് രണ്ട് കപ്പ്

വെള്ളം

ഉപ്പ്

തേങ്ങ

ശർക്കര

ഏലക്കായ പൊടി

ചെറുപഴം ആറ്

Preparation

ആദ്യം ഗോതമ്പ് പൊടി ഒരു ബൗളിൽ എടുത്ത് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക നല്ല കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കണം ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കണം ഫില്ലിങ്ങിനായി ഒരു ബൗളിലേക്ക് ചിരവിയ തേങ്ങ ശർക്കര പൊടിച്ചത് ഏലക്കായ പൊടി ചെറുപഴം ചെറുതായി അരിഞ്ഞത് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക, വാഴയില വാട്ടിയെടുത്തതിനു ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം ഇതിലേക്ക് ഗോതമ്പ് മാവ് കോരി ഒഴിച്ച് ഒന്ന് പരത്തി കൊടുക്കുക മുകളിൽ ആയി ഫില്ലിംഗ് വെച്ച് മടക്കാം, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിയുമ്പോൾ ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കണം

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

പഴം ഇരിപ്പുണ്ടെങ്കിൽ ഗോതമ്പ് പൊടി കൊണ്ട് അടിപൊളി അട ഉണ്ടാക്കിയാലോ l Pazham Ada With Gothambu Powder

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen