വെള്ളംചേർക്കാതെ ചപ്പാത്തി റെഡി ആക്കാം.കറിയൊന്നും ഇല്ലെങ്കിലും ഈ ചപ്പാത്തി സൂപ്പർ ആണ്. എങ്ങനെയാണ് ഈചപ്പാത്തി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ.
ചേരുവകൾ
•ഉരുളക്കിഴങ് പുഴുങ്ങിയത് – 1
•ഗോതമ്പ് പൊടി – 1 കപ്പ്
•മുളക്പൊടി – 3/4 ടീസ്പൂൺ
•മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
•അരിഞ്ഞ മല്ലിയില – 1/3 കപ്പ്
•ജീരകപ്പൊടി – 1/2 ടീസ്പൂൺ
•എണ്ണ – 1 ടീസ്പൂൺ
•ഉപ്പ് – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം.
•ഗോതമ്പ് പൊടിയും, മുളക്പൊടിയും, മഞ്ഞൾപൊടിയും,
അരിഞ്ഞ മല്ലിയിലയും, ജീരകപ്പൊടിയും, ഉപ്പും കൂടി ഒരു പാത്രത്തിലാക്കി നല്ല പോലെ ഇളക്കി കൊടുക്കുക.
•ഉരുളക്കിഴങ് പുഴുങ്ങിയത് മിക്സിയുടെ ചെറിയ ജാറിൽ കുറേശ്ശേ ആയി ഇട്ട് പൾസ് മോഡിൽ അരച്ചെടുക്കുക. പെട്ടെന്ന് തന്നെ ഇത് അരഞ്ഞു കിട്ടും.
•നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് ഇത് ചേർത്ത് നന്നായി കുഴച്ചെടുക്കുക.
•കയ്യിൽ കുറച്ചു എണ്ണ തേച്ചു ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു ചപ്പാത്തി ഉണ്ടാക്കാം.ഇത് കറിയൊന്നും ഇല്ലാതെ കഴിക്കാനും സൂപ്പർ ആണ്.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World