സമൂസ ഷീറ്റ്

Advertisement

വളരെ രുചികരമായ ഒരു സ്നാക്കാണ് സമൂസ, ചിക്കൻ സമൂസ ബീഫ് സമൂസ വെജിറ്റബിൾ സമൂസ മുട്ട സമൂസഅങ്ങനെ പലതരത്തിൽ സമൂസകൾ ഉണ്ട്, സമൂസ തയാറാക്കുന്ന ഷീറ്റ് പലരും കടയിൽ നിന്നും വേടിക്കാറാണ് പതിവ്, ഷീറ്റുകൾ വീട്ടിൽ തയ്യാറാക്കി എടുക്കുന്നത്, ഒരുപാട് സമയം കളയുന്ന പരിപാടിയാണ്, എന്നാൽ ഇതാ തീ പോലും കത്തിക്കാതെ സമൂസ ഷീറ്റുകൾ തയ്യാറാക്കി എടുക്കുന്നതെങ്ങനെയെന്ന് കാണാം, ഇസ്തിരിപ്പെട്ടി മാത്രം മതി, നോമ്പുകാലത്തേക്കുള്ള സമൂസ ഷീറ്റുകൾ ഇപ്പോൾതന്നെ തയ്യാറാക്കി കൊള്ളൂ…

ആദ്യം മൈദ ഒരു പാത്രത്തിൽ എടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കണം, ഒട്ടാതിരിക്കാനായി അല്പം എണ്ണ ചേർക്കാം കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകൾ ആക്കി മാറ്റാം ഓരോ ബോളും പൊടി തൂകിയതിനു ശേഷം ചെറിയ വട്ടത്തിൽ പരത്തി എടുക്കാം ശേഷം ഓരോന്നും എടുത്ത് മുകളിലായി അല്പം ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക അതിനുമുകളിൽ പൊടി തൂവി കൊടുത്ത് അടുത്തത് വയ്ക്കാം, എല്ലാം ഇങ്ങനെ സെറ്റ് ചെയ്തതിനുശേഷം ഇതിനെ ഒരു ബട്ടർ പേപ്പറിലേക്ക് മാറ്റി കൊടുക്കാം മറ്റൊരു ബട്ടർ പേപ്പർ കൂടി വെച്ച് കവർ ചെയ്ത് റോളർ വെച്ച് നന്നായി പരത്തുക അത്യാവശ്യം നല്ല റൗണ്ട് ആയി കഴിഞ്ഞാൽ ചൂടായ ഒരു അയൺ ബോക്സ് വെച്ച് മുകൾവശം ചെറുതായി ഒന്ന് തേച്ചു കൊടുക്കുക ശേഷം ബട്ടർ പേപ്പർ മാറ്റി ആ ലേയർ എടുത്തുമാറ്റാം വീണ്ടും ബട്ടർ പേപ്പർ വെച്ച് അടുത്ത ലെയറും ചൂടാക്കുക ഈ രീതിയിൽ എല്ലാം ഒന്ന് ചൂടാക്കി മാറ്റി എടുക്കുക ഇനി കട്ട് ചെയ്ത് സമൂസ ഷീറ്റുകൾ ഷേപ്പ് ആക്കി എടുക്കാം ഇങ്ങനെ തയ്യാറാക്കി എടുത്ത സമൂസ ഷീറ്റുകൾ നന്നായി പൊതിഞ്ഞ് ഫ്രീസറിൽ ഒരു മാസം വരെ സൂക്ഷിക്കാം

വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World