വെള്ളം ചേർക്കാതെ പൂരി

Advertisement

വെള്ളം ചേർക്കാതെ പൂരി റെഡി ആക്കാം. അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ പൂരി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ.

ചേരുവകൾ

•ഉരുളക്കിഴങ് പുഴുങ്ങിയത് – 2 കപ്പ്

•ഗോതമ്പ് പൊടി – 2 കപ്പ്

•റവ – 2 ടേബിൾസ്പൂൺ

•ഉപ്പ് – ആവശ്യത്തിന്

•എണ്ണ – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം.

•ഗോതമ്പ് പൊടിയും, റവയും, ഉപ്പും, എണ്ണയും കൂടി ഒരു പാത്രത്തിലാക്കി നല്ല പോലെ ഇളക്കി കൊടുക്കുക.

•ഉരുളക്കിഴങ് പുഴുങ്ങിയത് മിക്സിയുടെ ചെറിയ ജാറിൽ കുറേശ്ശേ ആയി ഇട്ട് പൾസ്‌ മോഡിൽ അരച്ചെടുക്കുക. പെട്ടെന്ന് തന്നെ ഇത് അരഞ്ഞു കിട്ടും.

•നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് ഇത് ചേർത്ത് നന്നായി കുഴച്ചെടുക്കുക.

•കയ്യിൽ കുറച്ചു എണ്ണ തേച്ചു ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു പൂരി ഉണ്ടാക്കാം. ചൂടായ എണ്ണയിൽ വറുത്തു കോരാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

മാവ് പരത്തണ്ട ഒരു തുള്ളി വെള്ളം വേണ്ട ചോറ് വേണ്ട കിടിലൻ പൂരി റെഡി | No water Crispy Poori Recipe

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World