എഗ്ഗ് ബട്ടർ മസാല

Advertisement

റസ്റ്റോറന്റിൽ കിട്ടുന്ന എഗ്ഗ് ബട്ടർ മസാല അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം..

മുട്ട -നാല്

സൺ ഫ്ലവർ ഓയിൽ -ഒരു ടേബിൾ സ്പൂൺ

ഏലക്കായ -ഒന്ന്

പെരുംജീരകം -രണ്ടു നുള്ള്

കറവപ്പാട്ട -ഒരു കഷണം

സവാള -ഒന്ന്

ഇഞ്ചി -ഒരു കഷണം

വെളുത്തുള്ളി- 6

കാശ്മീരി ചില്ലി പൗഡർ -ഒരു ടേബിൾ സ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

കശുവണ്ടി -15

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -കാൽ ടീസ്പൂൺ

ഉപ്പ്

ബട്ടർ -രണ്ട് ടേബിൾസ്പൂൺ

ടൊമാറ്റോ സോസ്- രണ്ട് ടേബിൾ സ്പൂൺ

പാൽ- ഒരു ഗ്ലാസ്

കസൂരി മേത്തി

മല്ലിയില

PREPARATION

ഒരു പാനിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഏലക്കായ പെരുംജീരകം കറുവപ്പട്ട എന്നിവ ചേർത്ത് റോസ്റ്റ് ചെയ്യണം ശേഷം സവാള ഇഞ്ചി വെളുത്തുള്ളി, കശുവണ്ടി എന്നിവയും അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റാം ശേഷം മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം അടുത്തതായി തക്കാളി ചേർക്കാം തക്കാളി നന്നായി ഉടയുമ്പോൾ ഈ ഓഫ് ചെയ്യണം ഈ മിക്സിനെ ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കാം. വേവിച്ചെടുത്ത മുട്ട രണ്ട് കഷണങ്ങളാക്കി അതിനുശേഷം ഒരു പാനിൽ അല്പം എണ്ണയും മുളകുപൊടിയും മഞ്ഞൾപ്പൊടി എന്നിവയും ചേർത്ത് ഫ്രൈ ചെയ്യണം ഇത് മാറ്റി വെച്ചതിനുശേഷം പാനിലേക്ക് ബട്ടർ ചേർക്കാം ബട്ടർ മെൽറ്റ് ആകുമ്പോൾ ടൊമാറ്റോ സോസ് ചേർത്ത് മിക്സ് ചെയ്യണം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് വെള്ളവും ചേർക്കുക തിളക്കുമ്പോൾ മുട്ട ചേർക്കാം ശേഷം ആവശ്യത്തിന് ഉപ്പും കസൂരി മേത്തി മല്ലിയില എന്നിവയും ചേർത്ത് തിളപ്പിക്കുക ഇനി തീ ഓഫ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daily Dishes