Advertisement

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് ഷവർമ, ഇത് വളരെ ഹെൽത്തി ആയി വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റും, രുചികരമായ ഒരു തുർക്കിഷ് ഷവർമ റെസിപ്പി കാണാം..

INGREDIENTS

മൈദ ഒന്നര കപ്പ്

ഉപ്പ്

എണ്ണ

രണ്ട് ടീസ്പൂൺ

പാൽ

ചിക്കൻ 400 ഗ്രാം

കാശ്മീരി ചില്ലി പൗഡർ

മഞ്ഞൾപൊടി

ഗരം മസാല

ചിക്കൻ മസാല

തൈര്

ഉപ്പ്

ക്യാരറ്റ്

ക്യാബേജ്

തക്കാളി

ക്യാപ്സിക്കം

സവാള

മയോണൈസ്

PREPARATION

ആദ്യം മൈദ കുഴച്ചു വയ്ക്കാം അതിനായി മൈദ യിലേക്ക് ഉപ്പും എണ്ണയും ചെറു ചൂടുള്ള പാലും ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റിവയ്ക്കാം

ചെറുതായി മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടി ഗരം മസാല ചിക്കൻ മസാല ഉപ്പ് തൈര് ഇവ ചേർത്ത് മാരിനേറ്റ് ചെയ്ത് വെക്കണം കുറച്ചു സമയത്തിനുശേഷം ഒരു പാനിലേക്ക് എണ്ണ ചേർത്ത് കൊടുത്ത് ഈ ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കാം ചിക്കൻ കഷ്ണങ്ങൾ വറുത്തു മാറ്റിയതിനുശേഷം പാനിലേക്ക് മുറിച്ചെടുത്ത വെജിറ്റബിൾ ചേർക്കാം ഇത് ചെറുതായൊന്ന് വഴറ്റി മാറ്റിവയ്ക്കാം കുഴച്ചു വച്ചിരിക്കുന്ന മൈദ ചെറിയ ഭാഗങ്ങളായി മാറ്റിയതിനുശേഷം നന്നായി പരത്തിയെടുത്ത് ചപ്പാത്തി പോലെ ചുട്ടെടുക്കാം, ഓരോ ചപ്പാത്തിയിലേക്കും മയോണൈസ് തേച്ച് കൊടുത്തതിനുശേഷം നീളത്തിൽ പച്ചക്കറികൾ വച്ചു കൊടുക്കാം മുകളിൽ ചിക്കൻ കഷ്ണങ്ങളും വീണ്ടും മയോണൈസും ചേർത്തു കൊടുത്ത് രണ്ട് സൈഡിൽ നിന്നും മടക്കി റോൾ ചെയ്യാം ഇങ്ങനെ തയ്യാറാക്കി എടുത്ത റോളുകൾ പാനിൽ വെച്ച് നന്നായി ചൂടാക്കി എടുക്കണം, ഷവർമ തയ്യാർ

വിശദമായ ഈ വീഡിയോ മുഴുവൻ കാണുക

Thurkish chicken shawarma  ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം...turkish shawarma with rotti

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക momus kitchen