വളരെ രുചികരമായ ഒരു മീനാണ് ആവോലി കറിവെച്ചും കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഇത്, ഇനി ഈ മീൻ കിട്ടുമ്പോൾ ഇതുപോലൊരു കറി തയ്യാറാക്കി നോക്കൂ ചോറിനും അപ്പത്തിനും ഇടിയപ്പത്തിനും എല്ലാം നല്ലൊരു കോമ്പിനേഷനാണ്..
ആവോലി മീൻ -4 കഷ്ണം
സവാള -ഒന്ന്
തക്കാളി -1/2
പച്ചമുളക് -4
ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില
തേങ്ങാപ്പാൽ കട്ടിയുള്ളത് -കാൽകപ്പ്
രണ്ടാം പാൽ -മുക്കാൽ കപ്പ്
വെളിച്ചെണ്ണ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
ഗരം മസാല -കാൽ ടീസ്പൂൺ
PREPARATION
ആദ്യം മീൻ കഷ്ണങ്ങളിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, കുരുമുളകുപൊടി, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യണം, അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം ഒരു പാനിലേക്ക് അല്പം എണ്ണ കറിവേപ്പില എന്നിവ ചേർത്ത് മീൻ ഫ്രൈ ചെയ്ത് എടുക്കാം മീൻ മാറ്റിയതിനുശേഷം പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം ഇതൊന്നു വഴറ്റിയതിനുശേഷം സവാള പച്ചമുളക് കറിവേപ്പില എന്നിവയും കൂടി ചേർത്ത് വീണ്ടും വഴറ്റുക അല്പം ഉപ്പു കൂടി ചേർക്കാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക ഇനി മീൻ കഷണങ്ങൾ ചേർക്കാം കൂടെ രണ്ടാം പാലും ഒഴിക്കാം ഇത് തിളക്കുമ്പോൾ തക്കാളി ചേർക്കാം അവസാനമായി കട്ടിയുള്ള തേങ്ങാപ്പാലും അല്പം വെളിച്ചെണ്ണയും ഒഴിച്ച് തീ ഓഫ് ചെയ്യാം.
വിശദമായ വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World