ചിക്കൻ ബിരിയാണി ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടോ പല രീതിയിലും ചിക്കൻ ബിരിയാണി തയ്യാറാക്കാറുണ്ട് ഓരോരുത്തരും അവരുടെ എളുപ്പമനുസരിച്ച് വ്യത്യസ്ത രീതികൾ പരീക്ഷിക്കാറുണ്ട് കേരള സ്പെഷ്യൽ ചിക്കൻ ബിരിയാണിയുടെ ശരിക്കുള്ള റെസിപ്പി കാണാം
INGREDIENTS
ബസ്മതി റൈസ് 400 ഗ്രാം
ചിക്കൻ 500 ഗ്രാം
FOR MARINATING CHICKEN
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മല്ലിപ്പൊടി ഒരു ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ രണ്ട് ടീസ്പൂൺ
ഗരം മസാല മുക്കാൽ ടീസ്പൂൺ
ഉപ്പ്
തൈര് മൂന്ന് ടേബിൾ സ്പൂൺ
FOR BIRIYANI MASALA
വെളുത്തുള്ളി 10
ഇഞ്ചി മീഡിയം
പച്ചമുളക് 5
ജീരകം കാൽ ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
ഉപ്പ്
വെളുത്തുള്ളി പത്തെണ്ണം
ഇഞ്ചി
പെരിഞ്ചീരകം ഒരു ടീസ്പൂൺ
കുരുമുളക് അര ടീസ്പൂൺ
FOR DEEP FRYING
സൺഫ്ലവർ ഓയിൽ
സവാള രണ്ട്
പഞ്ചസാര അര ടീസ്പൂൺ
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
കശുവണ്ടി 20
FOR COOKING RICE
വെള്ളം
കറുവപ്പട്ട രണ്ട്
ഗ്രാമ്പൂ 4
ഏലക്കായ രണ്ട്
തക്കോലം ഒന്ന്
ബേലീഫ് ഒന്ന്
പച്ചമുളക് ഒന്ന്
ഉപ്പ്
സൺഫ്ലവർ ഓയിൽ
FOR CHICKEN MASALA
സവാള 3
മല്ലിയില കാൽ കപ്പ്
പുതിനയില കാൽ കപ്പ്
വെള്ളം 750 ML
മല്ലിയില
പുതിനയില
നെയ്യ്
FOR COLOURING
പാൽ
മഞ്ഞൾപൊടി
നെയ്യ്
PREPARATION
ആദ്യം ചിക്കനിലേക്ക് മസാലകൾ തേച്ചുപിടിപ്പിച്ച് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം ഇനി ഒരു മിക്സി ജാറിലേക്ക് വെളുത്തുള്ളി ഇഞ്ചി കുരുമുളക് പച്ചമുളക് ചെറിയ ജീരകം മഞ്ഞൾപൊടി ഉപ്പ് 10 കശുവണ്ടി പെരുഞ്ചീരകപ്പൊടി കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം സവാള ചേർത്ത് കൊടുത്ത് നന്നായി ഫ്രൈ ചെയ്ത് ബ്രൗൺ നിറം ആക്കി എടുക്കുക ഒരു സ്പൂൺ പഞ്ചസാര ചേർത്താൽ പെട്ടെന്ന് ഫ്രൈ ആയി ക്രിസ്പിയായി കിട്ടും അതേ എണ്ണയിൽ തന്നെ കശുവണ്ടി വറുത്ത് മാറ്റി വയ്ക്കാം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം എടുക്കുക ഇതിലേക്ക് മസാലകൾ ചേർക്കാം ഉപ്പും കുറച്ച് ഓയിലും ചേർക്കണം നന്നായി തിളയ്ക്കുമ്പോൾ കുതിർത്തു വച്ച അരി ഇതിലേക്ക് ചേർക്കാം മുക്കാൽ വേവാകുമ്പോൾ മാറ്റിവയ്ക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ചേർത്ത് വഴറ്റാം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ഇത് നന്നായി വഴന്നു വരുമ്പോൾ ചിക്കൻ കഷ്ണം ഇതിലേക്ക് ചേർക്കാം ഇതിലേക്ക് ഫ്രൈ ചെയ്ത് ചിക്കനും കുറച്ചു പുതിനയിലയും ചേർക്കണം മിക്സ് ചെയ്ത് കഴിഞ്ഞാൽ കുറച്ച് വെള്ളം ഒഴിച്ച് ചെറിയ തീയിൽ നന്നായി വേവിക്കണം ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത് ചിക്കൻ നന്നായി വെന്ത് ഗ്രേവി കട്ടിയാകുമ്പോൾ കുറച്ചുകൂടി പുതിനയിലയും മല്ലിയിലയും ഇതിലേക്ക് ചേർക്കാം ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചോറ് ഇതിനുമുകളിൽ ആയി ഇട്ട് കൊടുക്കാം ഇതിനു മുകളിലായി ഫ്രൈ ചെയ്തു വെച്ച സവാളയും വറുത്തെടുത്ത കശുവണ്ടിയും ചേർക്കാം നെയ്യ് കൂടി ഒഴിക്കണം ശേഷം പാൻ നന്നായി മുടി ചെറിയ രീതിയിൽ 10 മിനിറ്റ് വെക്കുക ശേഷം നല്ലപോലെ മിക്സ് ചെയ്ത് ഉപയോഗിക്കാം.
വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheelas Recipe