അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ അടങ്ങിയ പപ്പായ മിക്ക വീടുകളിലും കാണാം, പക്ഷെ മിക്ക ആളുകൾക്കും ഇത് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ അറിയില്ല. പപ്പായ നമ്മുടെ ഭക്ഷണത്തിൽ പറ്റാവുന്ന പോലെ ഉൾപ്പെടുത്തിയാൽ ആരോഗ്യത്തിന് അത് വളരെ നല്ലതായിരിക്കും. പപ്പായ ഉപയോഗിച്ച് ചോറിനൊപ്പം കഴിക്കാന് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കാം.
INGREDIENTS
പപ്പായ ഒന്ന്
മഞ്ഞൾപൊടി
മുളക് ചതച്ചത്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
സവാള
നാളികേരം ചിരവിയത്
PREPARATION
ആദ്യം പപ്പായ ക്ലീൻ ചെയ്ത് എടുക്കണം, അധികം കട്ടിയില്ലാതെ നീളമുള്ള കഷണങ്ങളായാണ് മുറിക്കേണ്ടത് ഇതിലേക്ക് ഉപ്പും മുളക് ചതച്ചത് മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് കുറച്ച് സമയം മാറ്റിവയ്ക്കണം ശേഷം ഒരു പാനിലേക്ക് ചേർത്ത് ആവിയിൽ നന്നായി വേവിച്ചെടുക്കുക മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റണം,ഇതിലേക്ക് നന്നായി വെന്ത പപ്പായ ചേർക്കാം ശേഷം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World