ബംഗാളിൽ തയ്യാറാക്കുന്ന വഴുതനങ്ങ ചമ്മന്തി കഴിച്ചിട്ടുണ്ടോ? വഴുതന ചുട്ടെടുത്ത് കാന്താരി മുളക് ചെറിയുള്ളിയും ഇടിച്ചു ചേർത്ത ഈ ചമ്മന്തി ചോറിന് ഒപ്പവും, ചപ്പാത്തിക്കൊപ്പം ഒക്കെ കഴിക്കാൻ വളരെ നല്ലതാണ്
ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം
ആദ്യം ഒരു വയലറ്റ് വഴുതനങ്ങ എടുത്ത് ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ ആഴത്തിൽ വരഞ്ഞു കൊടുക്കുക ഒരു വഴുതനങ്ങക്ക് ചുറ്റും മൂന്നോ നാലോ വരകൾ വരയ്ക്കാം ഇതിനുള്ളിലേക്ക് വെളുത്തുള്ളി കാന്താരി മുളക് ചെറിയ ഉള്ളി എന്നിവ കുത്തി നിറയ്ക്കുക ഇനി ഗ്യാസ് ഓൺ ചെയ്ത് ചെറിയ തീയിൽ വഴുതനങ്ങ നല്ലതുപോലെ ചുട്ടെടുക്കണം വിറകടുപ്പിൽ കനൽ ഉണ്ടെങ്കിൽ കനലിൽ ചുട്ടെടുത്താലും മതി തൊലി കളഞ്ഞതിനുശേഷം ഒരു ഇടിക്കല്ലിലേക്ക് ഇട്ട് കൊടുത്തു നന്നായി ചതക്കുക ഒരു ചെറുനാരങ്ങ പിഴിഞ്ഞ് കൊടുക്കാൻ മറക്കരുത് കൂടെ ഉപ്പും ചേർക്കണം നന്നായി ചതച്ചു കഴിഞ്ഞാൽ വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം
വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food House By Vijin