കോട്ടയം സ്റ്റൈലിൽ കുരുമുളകിട്ട് വെച്ച പോർക്ക് ഫ്രൈ തയ്യാറാക്കാം
ഇത് തയ്യാറാക്കാനായി ആദ്യം ഒരു കിലോ പോർക്ക് കഴുകി വൃത്തിയാക്കിയതിനു ശേഷം കുക്കറിലേക്ക് ചേർക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക അരമണിക്കൂർ വച്ചതിനുശേഷം കുക്കറടച്ച് നന്നായി വേവിക്കുക. മസാല തയ്യാറാക്കാനായി ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് ചൂടാക്കാം ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുത്ത് പൊട്ടിക്കുക അടുത്തതായി ചെറുതായി അരിഞ്ഞ രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളിയും ഒരു കപ്പ് തേങ്ങാക്കൊത്തും രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞതും രണ്ട് സവാള അരിഞ്ഞതും ഏഴ് പച്ചമുളക് ചേർത്ത് നന്നായി വഴറ്റാം ഉപ്പും കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വീണ്ടും നന്നായി വഴറ്റുക നല്ല ബ്രൗൺ നിറമാകുമ്പോൾ മൂന്നു ടേബിൾ സ്പൂൺ കുരുമുളകുപൊടി ചേർക്കാം അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന പോർക്ക് ചേർക്കാം ഇത് മിക്സ് ചെയ്ത് നല്ല ഫ്രൈ ആകുന്നത് വരെ വേവിക്കണം അവസാനമായി കറിവേപ്പിലയും മല്ലിയിലയും ചേർക്കാം
വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക
കൂടുതൽ റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samsaaram TV