കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം റസ്റ്റോറൻസ് സ്റ്റൈലിൽ വെജ്ജും നോൺവെജും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന മിക്സഡ് ഫ്രൈഡ് റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
ആദ്യം ചെമ്മീനിൽ ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകും ചേർത്ത് മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പാനിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ചെമ്മീൻ ചേർത്ത് ഫ്രൈ ചെയ്യാം ശേഷം ചിക്കനും ഫ്രൈ ചെയ്ത് മാറ്റുക വീണ്ടും കുറച്ചുകൂടി ഓയിൽ ഒഴിച്ചതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റാം അടുത്തതായി സവാള ചേർത്ത് മിക്സ് ചെയ്യാം ക്യാരറ്റ് ബീൻസ് എന്നിവ അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ക്യാപ്സിക്കം ചേർക്കാം അടുത്തതായി സ്പ്രിങ് ഒണിയൻ ആണ് ചേർക്കുന്നത് ശേഷം ട്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കനും ചെമ്മീനും ചേർക്കാം എല്ലാം യോജിപ്പിച്ചതിനുശേഷം സോയാസോസ് ചേർത്തു കൊടുക്കാം ആവശ്യമെങ്കിൽ ഉപ്പ് കൂടി ചേർത്ത് യോജിപ്പിക്കുക ഇനി വേവിച്ചു വച്ചിരിക്കുന്ന റൈസ് ചേർത്ത് ഹൈ ഫ്ലെയിമിൽ നല്ലപോലെ മിക്സ് ചെയ്യുക നല്ല പോലെ ചൂടായതിനു ശേഷം കുരുമുളകുപൊടി ചേർത്തു മിക്സ് ചെയ്ത് സെർവ് ചെയ്യാം
വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക
കൂടുതൽ റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക എന്റെ കൊച്ചു ലോകം