Advertisement

കപ്പ വിഭവങ്ങൾ മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് അടുത്തകാലത്ത് ട്രെൻഡിങ് ആയിട്ടുള്ള കപ്പ വിഭവമാണ് പാൽകപ്പ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കാണാം.

ആദ്യം കപ്പ് ക്ലീൻ ചെയ്ത് കഴുകിയെടുത്ത കുക്കറിൽ ഇട്ട് കൊടുക്കുക അൽപം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം വേവിച്ചെടുത്ത കപ്പ വെള്ളം കളഞ്ഞതിനുശേഷം ഒരു പാനിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് അഞ്ച് കാന്താരി മുളക് 6 ചെറിയ ഉള്ളി മൂന്നു വെളുത്തുള്ളി എന്നിവ ചതച്ചത് ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പും 2 1/4 കപ്പ്‌ തേങ്ങാപ്പാൽ ഒഴിച്ച് നല്ലപോലെ ഉടച്ചെടുക്കുക ശേഷം നല്ലപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കാം അവസാനമായി ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർക്കാം ഇത് നന്നായി മൊരിയിക്കുക ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കപ്പയിലേക്ക് ചേർക്കാം.

വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക

കൂടുതൽ റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HamrasKitchen