ഈ കോളിഫ്ലവർ മസാലക്കറിയുടെ രുചിക്ക് മുന്നിൽ ഇറച്ചിക്കറി പോലും മാറി നിൽക്കും
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, അതിലേക്ക് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കണം, ശേഷം 1/4 കിലോ കോളിഫ്ലവർ ചേർത്ത് കൊടുത്ത് അൽപ സമയം തിളപ്പിച്ചതിന് ശേഷം വെള്ളത്തിൽ നിന്നും മാറ്റുക. ഒരു പാനൽ മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, 4 പച്ചമുളകും ചേർത്ത് വഴറ്റുക ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റാം, അടുത്തതായി രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, ഇത് നന്നായി വേവുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി ,അര ടീസ്പൂൺ ഗരം മസാല ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കുക, ഇതിലേക്ക് കോളിഫ്ലവർ ചേർത്തു കൊടുത്തു മിക്സ് ചെയ്തതിനുശേഷം അരക്കപ്പ് വെള്ളമൊഴിക്കാം,ഇനി പാൻ മൂടിവെച്ച് 5 മിനിറ്റ് നന്നായി വേവിക്കണം, കുറച്ചു മല്ലിയില കൂടി ചേർത്താൽ രുചികരമായ കോളിഫ്ലവർ കറി തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Kitchen