Advertisement

പഞ്ഞി പോലെ സോഫ്റ്റ് ആയ ഡോണട്ട് തയ്യാറാക്കാം

ഒരു ബൗളിലേക്ക് ഒരു കപ്പ് ഇളം ചൂടുള്ള പാൽ ചേർക്കാം, ഇതിലേക്ക് ഒരു മുട്ട, രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഇതിലേക്ക് 2 3/4 കപ്പ് ബ്രഡ് ഫ്ലോർ ചേർത്തു കൊടുക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ബട്ടർ ചേർത്ത് കൊടുത്ത് നന്നായി കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി മാറ്റാം. ഇതിന്റെ മുകളിൽ അല്പം ഓയിൽ തേച്ചുകൊടുത്ത് ഒരു മണിക്കൂർ മാറ്റിവെക്കുക. നന്നായി പൊങ്ങിയ മാവിനെ വീണ്ടും കുഴച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ശേഷം ഡോണട്ട് ഷേപ്പിൽ ആക്കി മാറ്റുക, അല്പസമയം മൂടിവച്ചതിനുശേഷം ചൂടായ എണ്ണയിൽ ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്തെടുക്കാം, മുകളിലേക്ക് ഐസിങ് ഷുഗർ സ്പ്രെഡ് ചെയ്തു കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yeast Mode