ഓവൻ ഇല്ലാതെ അടിപൊളി ടേസ്റ്റിൽ തന്തൂരി ചിക്കൻ തയ്യാറാക്കാം
ഇതുതന്നെ തയ്യാറാക്കാനായി ചിക്കന്റെ മുഴുവനായുള്ള ലെഗ് പീസുകൾ മൂന്നെണ്ണം എടുക്കുക,കത്തി ഉപയോഗിച്ച് നല്ല ആഴത്തിൽ വരഞ്ഞു കൊടുക്കണം, ഒരു ബൗളിലേക്ക് 5 ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം ,ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അഞ്ച് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ ഏലക്കായ പൊടി, മൂന്ന് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് ആവശ്യത്തിന്, രണ്ട് ടീസ്പൂൺ നാരങ്ങാനീര് കസ്തൂരി മേത്തി മുക്കാൽ ടീസ്പൂൺ, രണ്ടു നുള്ള് റെഡ് ഫുഡ് കളർ, മൂന്ന് ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ഈ മസാലക്കൂട്ട് ചിക്കൻ കഷണങ്ങളിലേക്ക് നന്നായി തേച്ചുപിടിപ്പിച്ച് ആറുമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം, ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ചേർത്ത് ചൂടാക്കിയതിനുശേഷം ചിക്കൻ കഷ്ണങ്ങൾ വച്ചു കൊടുക്കാം, ചെറിയ തീയിൽ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കണം, എല്ലാം വശവും തിരിച്ചിട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക, രുചികരമായ തന്തൂരി ചിക്കൻ തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spice Eats