Advertisement

തേങ്ങയിരിപ്പുണ്ടോ ?എങ്കിൽ ഉടനെ തന്നെ ഈ പലഹാരം തയ്യാറാക്കി കൊള്ളൂ

ആദ്യം തേങ്ങയുടെ രണ്ടാം പാലിലേക്ക് ഒന്നര കിലോ അരിപ്പൊടി ചേർത്ത് കൊടുക്കുക, കാൽ കിലോ മൈദ കൂടി ചേർത്തു കൊടുത്ത് തരിയില്ലാതെ യോജിപ്പിച്ച് ലൂസ് ആയ ബാറ്റർ ആക്കി എടുക്കുക. ഒരു കിലോ പൊടിച്ച പഞ്ചസാര ഒരു പാനിലേക്ക് ചേർത്ത് ക്യാരമലൈസ് ചെയ്യുക ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ അൽപ്പാൽപ്പമായി ഒഴിച്ചു കൊടുക്കണം, ശേഷം അഞ്ച് കിലോ പഞ്ചസാര ഇതിലേക്ക് ചേർക്കാം, ഇത് നന്നായി അലിഞ്ഞു വരുമ്പോൾ നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന അരിപ്പൊടി മിക്സ് ഇതിലേക്ക് ഒഴിക്കാം, കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം കട്ടിയാവുമ്പോൾ ഒന്നാം പാൽ ഒഴിക്കാം, ഇത് രണ്ടു മൂന്നു തവണയായി വേണം ചേർക്കാൻ, എല്ലാം യോജിപ്പിച്ച് കഴിയുമ്പോൾ ചവ്വരി ചേർക്കാം, ഇതും യോജിച്ചു കഴിഞ്ഞാൽ വെളുത്ത എള്ളും ഏലക്കായും ചേർക്കാം, വീണ്ടും യോജിപ്പിച്ച് നല്ല കട്ടിയാക്കി പാത്രത്തിൽ നിന്നും നെയ്യ് വിട്ടു വരുന്ന പരുവം വരെ വേവിക്കണം, ശേഷം ഇതിനെ ഒരു മോൾഡിലേക്ക് മാറ്റി കൊടുക്കാം നന്നായി സെറ്റ് ചെയ്ത് തണുത്തതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook King